രാത്രികൾ



ആകാശം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ, അതിനെ നോക്കി എന്റെ  വീടിന്  മുകളിൽ ഒരു പായിൽ  ഞാൻ ഇങനെ കിടക്കുമ്പോൾ,ഈ ലോകം തന്നെ എന്റെ  അല്ലെ എന്നൊരു തോന്നൽ,രാത്രിയുടെ മാത്രം സൗധര്യമാണിത് ,രാത്രിയുടെ മാത്രം തോന്നലുകളാണിത്.ഈ  രാവ് കഴിയുമ്പോൾ നാളെ പുതിയ ഒരു ദിനം വരും സൂര്യന്റെ വെളിച്ചം നമ്മുടെ ഈ ലോകത്ത്  വീണ് കഴിയുമ്പോൾ നമ്മൾ മനുഷ്യർ തുടങ്ങുo  കാശിനായുള്ള പരക്കം പായ്ച്ചിൽ സത്യത്തിൽ അത് കാശിനായുള്ള ഓട്ടമാണോ അതോ ആ ദിവസത്തിൽ വയർ നിറക്കാനുള്ള ഓട്ടമാണോ ? ചിലർക്ക് ആ ദിവസത്തിൽ വയർ നിറക്കാനും മറ്റു  ചിലർക്ക് വരാൻ പോകുന്ന കാലത്തേക്ക് വേണ്ടി അവരുടെ ബാങ്ക് അക്കൗണ്ട് നിറക്കാനുമുള്ള ഓട്ടമാണ്. ഈ ഓട്ടങ്ങൾ എല്ലാം പകലാണ് അതുകൊണ്ടുതന്നെ ഈ പകൽ സമയങ്ങൾ നമ്മൾ ശെരിക്ക് സന്തോഷിക്കാറുണ്ടോ? കാശും വിശപ്പും മാറിയാൽ സതോഷമുണ്ടാകുമോ. സന്തോഷം അത്  ശെരിക്ക് രാത്രിയിൽ അല്ലെ....
      എല്ലാ ജോലിയും  തീർത്ത്  വൈകുന്നേരം വീട്ടിലെത്തി മകനും ഭാര്യയുമായി ഒറങ്ങുന്നത് വരെ കഥകളും കളികളുമായി  ചിരിച്ചു  സന്തോഷിക്കുന്ന  എന്റെ അച്ഛനെ  ഞാൻ ഓർക്കുന്നു. പകൽ മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയുന്ന അച്ഛന് ഒരല്പം ആശ്വാസം കിട്ടുന്നത് രാത്രിയിൽ ഞങ്ങളോടൊപ്പമുള്ള സമയമായിരുന്നു , അച്ഛനോടൊപ്പം കളിക്കാനും ചിരിക്കാനും എനിക്കും പറ്റിയിരുന്നത് രാത്രിയിൽ മാത്രമായിരുന്നു , പകൽ മുഴുവൻ  വീട്ടിലെ ജോലികളെല്ലാം ചെയ്ത് മടുക്കുന്ന അമ്മക്കും ഒരല്പം ആശ്വാസം ഏകുന്നത് രാത്രിയിലെ ഞങളുടെ കളികളും ചിരികളുമായിരുന്നു.
                               ഇങ്ങനെ എല്ലാവരുടെയും ജീവിതത്തിൽ അവർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാത്രിയിലായിരിക്കും. രാത്രിയിലെ കാറ്റിന് ഒരു പ്രതേക സൗധര്യമാണ്, ആ കാറ്റുപോലും മനുഷ്യന്റെ മനസിനെ ഒന്ന്  തണുപ്പിക്കും. ആ കാറ്റുംകൊണ്ട് വീടിനെമുകളിൽ ആകാശംനോക്കി നക്ഷത്രങ്ങൾ പറയുന്ന കഥകളും കേട്ട്  കിടക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും ജീവിതത്തിലെ മറ്റൊരു സമയവും നമുക്ക് തരില്ല.

Comments

Post a Comment