കൂട്ടുകാരന്റെ ബ്രേക്പ്

 ഇപ്പോൾ നമ്മുടെ നാട്ടിൽ മഴ വരുന്നത് പോലെയാണ് പ്രണയങ്ങൾ എപ്പോൾ  വേണമെഗിലും വരാം പോകാം,ഞാൻ ഇത് പറയാൻ കാരണം കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു രാത്രിയിൽ  എന്റെ ഒരു അടുത്ത കൂട്ടുകാരൻ എന്നെ വിളിച്ചിരുന്നു,വലിയ വിഷമങ്ങൾ ഒന്നും ഇല്ലാതെ തന്നെ അവൻ എന്നോട് ഒരു കാര്യം പറഞ്ഞു.ഞാൻ ബ്രേക്പ് ആയി അളിയാ എന്ന്.ആദ്യമേ ഞാൻ കരുതി അവൻ എപ്പോലത്തെ൦  പോലെ തമാശക്ക് പറഞ്ഞതായിരിക്കുമെന്ന് പിന്നെ എനിക്ക് മനസിലായി അത് അങനെ അല്ലെന്ന്. പത്തു വർഷത്തെ ബന്ധമായിരുന്നു അവനും അവന്റെ കാമുകിയും തമ്മിൽ എന്നിട്ടും അവർ ഇപ്പോൾ പിരിഞ്ഞു,കാരണം എന്താടാ നിങൾ പിരിയാൻ എന്ന് ഞാൻ ചോദിച്ചാൽ അവന് ഒന്നേ പറയാൻ ഉണ്ടായിരുന്നൊള്ളു. എന്റെ വീട്ടുകാരെ സഹിക്കാൻ അവൾക്ക് പറ്റില്ല എന്നത്.ഈ പത്തു വർഷത്തിനിടയിൽ ആദ്യത്തെ ഒരു ആറു വര്ഷം ഞങൾ തമ്മിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നൊള്ളു എന്നാൽ അതിന് ശേഷമാണ് 'ഈഗോ' എന്ന സാധനം പൊട്ടി തുടഗിയതെന്ന്,ആദ്യം ആദ്യം ചെറിയ വഴക്കുകൾ മാത്രമായിരുന്നു എന്നാൽ ദിനംപ്രതി ആ വഴക്കുകളുടെ ആഴം കുടി തുടങി
                              സത്യംപറഞ്ഞാൽ  ഇതൊക്കെ കേട്ടിട്ട് ഒരു കൂട്ടുകാരൻ എന്ന സ്ഥിതിക്ക് ഞാൻ അവനോട് എന്തെകിലുമൊക്കെ പറഞ് അവന്റെ മനസ് മാറ്റാൻ ശ്രമിക്കേണ്ടതായിരുന്നു,എന്നാൽ എനിക്ക് അവനോട് ഒന്നും പറയാൻ തോന്നില്ല.എന്തിനാണ്  ഞാൻ പറഞ്  മനസിലാകുന്നത്,ഒരുമിച് ജീവിക്കേണ്ടത്  അവർ അല്ലെ അവർ തന്നെ അല്ലെ പരസ്പരം മനസിലാക്കേണ്ടത്,രണ്ടു പെരുംകുടെ കൂടി എടുത്ത തീരുമാനമാണ്  ഇത്  എന്നാണ് അവന് എന്നോട്   പറഞ്ഞത് അപ്പോൾ അവനെ മാത്രം തെറ്റുപറയാൻ എനിക്ക് തോന്നില്ല,പറയുമ്പോൾ രണ്ട് പേരുടെയും മുഘത് നോക്കി നല്ല നാല് പച്ച തെറി പറയണം എന്നാണ് എനിക്ക് തോന്നിയത്. പത്തു വര്ഷം,  നീഡ പത്തു വർഷത്തെ അടുപ്പമുണ്ട് രണ്ടുപേരും തമ്മിൽ എന്നിട്ടും രണ്ടു മനുഷ്യർക് അവരുടെ കുറച്ചുനാളത്തെ തെറ്റുകൾ പൊറുക്കാൻ പറ്റിലയെഗിൽ അവർ മനുഷ്യരാണോ ? അവരുടെ ഇടയിൽ അവർക്കാരണം  അല്ലാതെ മറ്റുള്ളവർ കാരണം ഉണ്ടായ പ്രശ്നങ്ങൾക് അവർ പിരിയുന്നത് എന്തൊരു മണ്ടത്തരമാണ്,ഇത്രയും കാലം അവർ പരസ്പരം മനസിലാക്കി നിന്നതുപോലെ ഇനി വേറെയൊരാൾ അവരുടെ രണ്ടുപേരുടെയും ജീവിതത്തിലേക്ക് വന്നാൽ അവർക്ക് ഇപ്പോൾ കിട്ടിയ സതോഷങ്ങൾ കിട്ടുമെന്ന് എന്താണ് ഉറപ്പ് ? സതോഷം ഉണ്ടായേകാം ചിലപ്പോൾ ഇപ്പോൾ കിട്ടിയതിൽ കൂടുതൽ സന്തോഷം ഉണ്ടായേകാം എന്നാൽ ഒരിക്കലും നിങൾ രണ്ടുപേരും ഒന്നിച്ചിരുന്നപ്പോൾ കിട്ടിയ ആ സന്തോഷം കിട്ടില്ല ? ജീവിക്കാൻ സ്നേഹം മാത്രം മതിയോ എന്ന് ചോദിക്കുന്ന ആളുകളുടെ  നാടാണ് നമ്മുടെ കേരളം, എന്നാൽ അവരോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ ......നിങ്ങടെ എല്ലാവരുടെയും കണ്ണ് മഞ്ഞളിപ്പിക്കുന്നത്  ഈ പണം എന്ന സാധനം അല്ലെ ഈ പണം   മാത്രം ഉണ്ടായാൽ എങനെ ആണ് ഒരു നല്ല ജീവിതം ഉണ്ടാകുക,ചിലപ്പോൾ നല്ല ഒരു ജീവിതം ഉണ്ടായേകാം എന്നാൽ ഒരിക്കലും ഒരു നല്ല ''സ്നേഹ ജീവിതം'' അതായത് എല്ലാ മനുഷ്യരെയും ,മൃഗങ്ങളെയും ഈ ലോകത് ജീവനുള്ള  എല്ലാവസ്തുക്കളെയും ഒരുപോലെ സ്നേഹിച്ചു ജീവിക്കാൻ നിങ്ങൾക് പറ്റില്ല.

Comments