സ്വന്തം കാലിൽ നിൽക്കാമോ ? ?

         

പണ്ട് മുതലേ നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഒരു ആചാരമുണ്ട് കൂടുതലും അത് തരണം ചെയേണ്ടി  വരുന്നത് ആൺ  കുട്ടികൾ ആയിരിക്കും.പടുത്തമൊക്കെ കഴിഞ്ഞാൽ വീട്ടുകാരും കുടുംബക്കാരും പറയും നീ  ഇപ്പോൾ വലിയ ചെറുക്കൻ ആയി ഇനി സ്വന്തമായി അധ്വാനിച് സ്വന്തം കാലിൽ നിൽക്കണം എന്ന് ഈ ഒരു ഡയലോഗ് സിനിമയിലും ജീവിതത്തിലുമായി കുറേപേർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അന്ന് മുതൽ എന്റെ  വലിയ ഒരു സംശയം ആണ്, ഒരു ജോലി ഉണ്ട് എന്ന് കരുതി ഒരാൾ എങ്ങനെ സ്വന്തം കാലിൽ നിൽക്കുക?                 അയാൾക്ക് ആ ജോലി കൊടുത്ത കമ്പനിയുടെ ഉറപ്പിലല്ലേ അയാൾ അവിടെ ജോലി എടുക്കുന്നത് അപ്പോൾ അയാൾ ആ കമ്പനിയുടെ തണലിൽ അല്ലെ അയാൾ ജീവിക്കുന്നത് ?സ്വന്തം കച്ചവടം ഉള്ള ഒരു വ്യക്തി ആണ് എങ്കിലും ഇത് തന്നെ അല്ലെ അവസ്ഥ ഒരു കച്ചവടം നടന്നു പോകണം എങ്കിൽ നടത്തുന്ന ആൾ മാത്രം പോരല്ലോ... എല്ലാം പോട്ടെ ഒരു ഗോവെര്മെന്റ് ജോലി കിട്ടിയാൽ പോലും നമ്മൾ ഗോവെർന്മെന്റിന്റെ അടിയിൽ  ആവില്ലേ ജോലി ചെയ്യുന്നത്  നമ്മൾ ഗോവെർന്മെന്റിന്റെ സഹായവും അവിടെ ഉപയോഗിക്കുന്നില്ലെ അപ്പോൾ എങ്ങനെ പറയാൻ സാധിക്കും ഒരാൾക്കു ഒറ്റ കാലിൽ നിൽക്കാൻ പാറ്റും എന്ന് 
'നിന്റെ  സ്വന്തം കല്ലിൽ നിന്ന് ജീവിച്ചു കാണികെട  ' എന്ന പദം  തന്നെ തെറ്റല്ലേ.ഈ ലോകത് നമുക്ക്  ആർക്കെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോ !ആരുടേയും സഹായം ഇല്ലാതെ .ഏതു രീതിയിൽ ആണെകിൽ  പോലും  കാശുണ്ടാക്കാൻ  നമ്മുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വരും.മനുഷ്യജന്മമായി നാം ജനിച്ചാൽ ഏറ്റവും കൂടുതൽ ആയി നാം ആ ജന്മത്തിൽ കാടമായി  ഉപയോഗിക്കുന്നത് സഹായം എന്ന വാക്കായിരിക്കും 

Comments

  1. It's easy to be human but it's hard to be being human ...share ,help . Support because human is a social animal....all very best man....

    ReplyDelete

Post a Comment